Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silk Research

പ​ട്ടു​നൂ​ൽ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ക​രു​ത്താ​യി പാം​പോ​ർ; ഉ​ത്‌​പാ​ദ​ന​ക്ഷ​മ​ത​യും ഗു​ണ​നി​ല​വാ​ര​വും ഉ​യ​ർ​ത്താ​ൻ ഗ​വേ​ഷ​ണം

പാം​പോ​ർ: ശീ​തോ​ഷ്ണ മേ​ഖ​ല​യി​ലെ പ​ട്ടു​നൂ​ൽ കൃ​ഷി​ക്കും ഉ​ൽ​പാ​ദ​ന​ത്തി​നും ഗ​വേ​ഷ​ണ - സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കു​ന്ന രാ​ജ്യ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ജ​മ്മു ക​ശ്മീ​രി​ലെ പാം​പോ​ർ സെ​ൻ​ട്ര​ൽ സെ​റി​ക​ൾ​ച്ച​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (CSR&TI). പ​ട്ടു​നൂ​ൽ​പ്പു​ഴു വ​ള​ർ​ത്ത​ൽ, മ​ൾ​ബ​റി കൃ​ഷി, ജ​നി​ത​ക വി​ഭ​വ​സം​ര​ക്ഷ​ണം, പു​തി​യ ഇ​ന​ങ്ങ​ളു​ടെ വി​ക​സ​നം, രോ​ഗ - കീ​ട നി​യ​ന്ത്ര​ണം, കൊ​ക്കൂ​ൺ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി സെ​റി​ക​ൾ​ച്ച​റി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​സം​ഘ​ത്തി​ന്‍റെ പാം​പോ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ട​ന്ന സം​വാ​ദ​ത്തി​ലാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. നി​ല​വി​ൽ ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ അ​സം​സ്കൃ​ത പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​ക രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 2024-25ൽ ​രാ​ജ്യ​ത്തെ അ​സം​സ്കൃ​ത പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​നം 41,121 മെ​ട്രി​ക് ട​ണ്ണി​ലെ​ത്തി. 2013-14ൽ ​ഇ​ത് 26,480 ട​ണ്ണാ​യി​രു​ന്നു. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ബൈ​വോ​ൾ​ട്ടൈ​ൻ പ​ട്ടി​ന്‍റെ ഉ​ത്പാ​ദ​ന​വും വ​ർ​ധി​ച്ചു​വ​രു​ന്നു. ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ള​വി​നൊ​പ്പം ഗു​ണ​നി​ല​വാ​ര​വും ഉ​ഥ്പാ​ദ​ന​ക്ഷ​മ​ത​യും ഉ​യ​ർ​ത്തു​ക​യെ​ന്ന​താ​ണ് ഇ​നി മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി.

ശീ​തോ​ഷ്ണ മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക ഗ​വേ​ഷ​ണം

ജ​മ്മു ക​ശ്മീ​രി​ലെ ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ പ​ട്ടു​നൂ​ൽ മേ​ഖ​ല​യ്ക്ക് സ​വി​ശേ​ഷ​മാ​യ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ​ട്ടു​നൂ​ൽ​പ്പു​ഴു ഇ​ന​ങ്ങ​ളും മ​ൾ​ബ​റി ഇ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ പാം​പോ​ർ കേ​ന്ദ്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

സ്ഥാ​പ​ന​ത്തി​ന്‍റെ വി​വ​ര​മ​നു​സ​രി​ച്ച് ശീ​തോ​ഷ്ണ മേ​ഖ​ല​യി​ലെ 111 പ​ട്ടു​നൂ​ൽ​പ്പു​ഴു റേ​സു​ക​ളും 82 മ​ൾ​ബ​റി ജ​നി​ത​ക ശേ​ഖ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഗ​വേ​ഷ​ണം പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

മ​ൾ​ബ​റി കൃ​ഷി മു​ത​ൽ റീ​ലിം​ഗ് വ​രെ

പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ മ​ൾ​ബ​റി കൃ​ഷി​യി​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കൃ​ഷി​രീ​തി​ക​ളും ഇ​വി​ടെ പ​ഠി​ക്കു​ന്നു. മി​ക​ച്ച ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത, രോ​ഗ–​കീ​ട നി​യ​ന്ത്ര​ണം, പ​ട്ടു​നൂ​ൽ​പ്പു​ഴു​വി​ന്‍റെ ശാ​സ്ത്രീ​യ പ​രി​പാ​ല​നം എ​ന്നി​വ​യ്ക്കൊ​പ്പം കൊ​ക്കൂ​ൺ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​ധാ​ന്യ​മു​ണ്ട്.

കൊ​ക്കൂ​ണി​ൽ​നി​ന്ന് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള നൂ​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി റീ​ലിം​ഗ് മേ​ഖ​ല​യി​ലെ യ​ന്ത്ര​വ​ത്ക​ര​ണ​വും നി​ർ​ണാ​യ​ക​മാ​ണ്. രാ​ജ്യ​ത്ത് സ്ഥാ​പി​ച്ച 109 ഓ​ട്ടോ​മാ​റ്റി​ക് റീ​ലിം​ഗ് മെ​ഷീ​നു​ക​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള 3A, 4A ഗ്രേ​ഡ് പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

പാം​പോ​റി​ന്‍റെ ദേ​ശീ​യ സം​ഭാ​വ​ന

രാ​ജ്യ​ത്തെ പ്ര​ധാ​ന മ​ൾ​ബ​റി പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​ക മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ജ​മ്മു ക​ശ്മീ​ർ. ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ജ​മ്മു ക​ശ്മീ​രും രാ​ജ്യ​ത്തെ പ്ര​ധാ​ന മ​ൾ​ബ​റി സെ​റി​ക​ൾ​ച്ച​ർ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഈ ​വി​പു​ല​മാ​യ ഉ​ത്പാ​ദ​ന​ശൃം​ഖ​ല​യി​ൽ പാം​പോ​റി​ന്‍റെ പ്ര​ധാ​ന സം​ഭാ​വ​ന നേ​രി​ട്ടു​ള്ള ഉ​ത്പാ​ദ​ന​ത്തേ​ക്കാ​ൾ ഗ​വേ​ഷ​ണം, സാ​ങ്കേ​തി​ക​വി​ദ്യ, ജ​നി​ത​ക വി​ഭ​വ​സം​ര​ക്ഷ​ണം, പ​രി​ശീ​ല​നം, സാ​ങ്കേ​തി​ക കൈ​മാ​റ്റം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്.

ശീ​തോ​ഷ്ണ മേ​ഖ​ല​യി​ൽ വി​ക​സി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും സ്ഥാ​പ​നം പ്ര​ത്യേ​ക ശ്ര​ദ്ധ​ന​ൽ​കു​ന്നു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള സാ​ങ്കേ​തി​ക ഇ​ട​പെ​ട​ലു​ക​ൾ, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

ചൈ​ന​യെ മ​റി​ക​ട​ക്കാ​മെ​ന്ന് പ്ര​തീ​ക്ഷ

ഈ ​ഗ​വേ​ഷ​ണ-​സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ക​ർ​ഷ​ക​രി​ലെ​ത്തി​ക്കു​ക​യും ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഉ​യ​ർ​ത്തു​ക​യും ചെ​യ്താ​ൽ ഇ​ന്ത്യ​യ്ക്ക് ആ​ഗോ​ള പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ കൂ​ടു​ത​ൽ മു​ന്നേ​റാ​നാ​കു​മെ​ന്ന് CSR&TI പാം​പോ​റി​ലെ Scientist-D ഡോ. ​ഇ​ർ​ഫാ​ൻ ഇ​ലാ​ഹി പ​റ​ഞ്ഞു.

ചൈ​ന​യു​ടെ മു​ന്നേ​റ്റ​ത്തി​ന് യ​ന്ത്ര​വ​ത്ക​ര​ണം, ക​ർ​ഷ​ക ക്ല​സ്റ്റ​റു​ക​ൾ, ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത, ഗു​ണ​നി​ല​വാ​ര​ത്തി​ലെ ഏ​കീ​ക​ര​ണം എ​ന്നി​വ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യും ഈ ​മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കി​യാ​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ ചൈ​ന​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

ഇ​തി​നാ​യി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ​ട്ടു​നൂ​ൽ, ആ​ധു​നി​ക റീ​ലിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ, ശാ​സ്ത്രീ​യ​മാ​യ കൃ​ഷി​രീ​തി​ക​ൾ, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up